29 March Friday

ഐ ടി ജീവനക്കാർക്കായുള്ള സാഹിത്യോത്സവം "സൃഷ്ടി 2022" രജിസ്ട്രേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

തിരുവനന്തപുരം> ടെക്കികളുടെ ഇടയിലുള്ള മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തിവരുന്ന സാഹിത്യോത്സവമായ സൃഷ്ടിയുടെ 9-ാം പതിപ്പായ "സൃഷ്ടി 2022" ലേയ്ക്ക് രചനകൾ ക്ഷണിക്കുന്നു. 2022 നവംബർ 30 ആണ് രചനകൾ അയയ്ക്കേണ്ട അവസാന തീയതി.

കേരളത്തിലെ ടെക്കികളുടെ ഏറ്റവും വലിയ സാഹിത്യോത്സവമായ സൃഷ്ടിയിലേയ്ക്ക് കഥ, കവിത, ഉപന്യാസം എന്നീ വിഭാഗങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി 300 ൽ പരം രചനകളാണു ഓരോ വർഷവും മത്സരത്തിനായി ലഭിക്കുന്നത്. പ്രഗത്ഭ എഴുത്തുകാർ ഉൾപ്പെട്ട ജഡ്ജിംഗ് പാനൽ തിരഞ്ഞെടുക്കുന്ന സൃഷ്ടികൾക്ക് നൽകുന്ന അവാർഡിനു പുറമേ റീഡേഴ്സ് ചോയിസ് അവാർഡുകളും എല്ലാ വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്‌.

മലയാളത്തിന്റെ പ്രിയ കവികൾ മധുസൂദനൻ നായർ, സച്ചിദാനന്ദൻ, ഏഴാച്ചേരി രാമചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ പ്രമുഖ എഴുത്തുകാരായ ബെന്യാമിൻ, സുഭാഷ് ചന്ദ്രൻ, സന്തോഷ് ഏച്ചിക്കാനം, സാറാ ജോസഫ് എന്നിവരാണ് മുൻവർഷങ്ങളിൽ സൃഷ്ടി വിജയികൾക്കായി അവാർഡ് ദാനം നിർവ്വഹിച്ചത്. സാഹിത്യകാരായ കുരീപ്പുഴ ശ്രീകുമാർ, ചന്ദ്രമതി ടീച്ചർ, സക്കറിയ, ഗോപി കോട്ടൂർ, ഡോ. പി എസ് ശ്രീകല, വിനോദ് വെള്ളായണി, വിനോദ് വൈശാഖി, കെ എ ബീന, വി എസ് ബിന്ദു, ഡോണ മയൂര, കെ വി മണികണ്ഠൻ, ആയിഷ ശശിധരൻ, പി വി ഷാജികുമാർ എന്നിവർ സൃഷ്ടിയുടെ മുൻ പതിപ്പുകളുടെ ജൂറിയുടെ ഭാഗമായിരുന്നു.

കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഇത്തവണയും കേരളത്തിലെ ഐ.ടി ജീവനക്കാരുടെ സൃഷ്ടികളിൽ നിന്നും മലയാളത്തിലെ മികച്ചഎഴുത്തുകാരുൾപ്പെട്ട  ജഡ്ജിംഗ് പാനൽ വഴി തിരഞ്ഞെടുക്കുന്ന ആദ്യ മൂന്നു സ്ഥാനങ്ങളിലെ സൃഷ്ടികളുടെ രചയിതാക്കൾക്ക് അവാർഡ് നൽകി ആദരിക്കുന്നു. ഇതിനു പുറമേ പ്രതിധ്വനിയുടെ ഫേസ്ബുക്ക് പേജുകളിൽ (തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് പേജുകളിൽ) മത്സരാർത്ഥികളുടെ രചനകൾ പ്രസിദ്ധീകരിക്കുകയും ഏറ്റവും കൂടുതൽ ലൈക്കുകൾ നേടുന്ന രചനയ്ക്ക് റീഡേഴ്സ് ചോയിസ് അവാർഡും നൽകുന്നു. മത്സരങ്ങളുടെ നിയമാവലിയും അനുബന്ധ വിവരങ്ങളും : https://prathidhwani.org/guidelines-srishti-2022  എന്ന പേജിൽ ലഭ്യമാണ്. രചനകൾ സ്വീകരിക്കുന്ന അവസാന തീയതി: 2022 നവംബർ 30.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top