26 April Friday

ടെക്‌നോപാർക്കിൽ "സേ നോ ടു ഡ്രഗ്‌സ് " റാലിയും മില്യൺ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

തിരുവനന്തപുരം> ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് ടെക്‌നോപാർക്കിൽ "സേ നോ ടു ഡ്രഗ്‌സ്" ലഹരി വിരുദ്ധ റാലിയും മില്യൺ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു. എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി പൊരുതണമെന്നും ലഹരി മാഫിയ മുൻപെങ്ങുമില്ലാത്ത വിധം സമൂഹത്തിൽ പിടിമുറുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ബോധവൽക്കരണവും ഇടപെടലുകളും ഉണ്ടാകണം. സ്‌കൂളുകളിലും കോളേജുകളിലും ഐ ടി ക്യാംപസുകളിലും ശക്തമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടക്കണമെന്നും അതിന് സമൂഹം ഒറ്റക്കെട്ടായി നേതൃത്വം നൽകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.



ടെക്‌‌നോപാർക്ക് ഭവാനി ബിൽഡിങ്ങിന് മുന്നിൽ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ റാലി സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ടെക്‌നോപാർക്കിലെ തേജസ്വിനി, പാർക്ക് സെന്റർ, ക്വസ്റ്റ്, ചന്ദ്രഗിരി, കാർണിവൽ, ആംസ്റ്റർ, ഗായത്രി, നെയ്യാർ, ഐ ബി എസ്, നിള തുടങ്ങിയ ബിൽഡിങ്ങുകൾക്ക് മുന്നിലൂടെ നൂറിലധികം ടെക്കികൾ റാലി നടത്തി. തുടർന്ന് മില്യൺ ഗോൾ ചലഞ്ചിലും സിഗ്നേച്ചർ വാളിലും ടെക്കികൾ പങ്കെടുത്തു. ടെക്കികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ചു.

സമാപന സമ്മേളനത്തിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് അധ്യക്ഷനായി. യുവജനക്ഷേമ ബോർഡ് അംഗം അൻസാരി പരിപാടിയ്ക്ക് ആശംസകൾ നേർന്നു. പ്രതിധ്വനി സ്റ്റേറ്റ് കൺവീനർ രാജീവ് സ്വാഗതവും സെക്രട്ടറി വിനീത് ചന്ദ്രൻ നന്ദിയും പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top