18 September Thursday

മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പി ആര്‍ ശ്രീജേഷ്; കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെയെന്ന് ആശംസ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

തിരുവനന്തപുരം > ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടി കേരളത്തിന് അഭിമാനമായ ഹോക്കി താരം പി ആര്‍ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു സന്ദര്‍ശനം. ചരിത്ര നേട്ടംകുറിച്ച ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും, ഇന്ത്യന്‍ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ സംഭാവന ശ്രീജേഷിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങള്‍ പങ്കു വയ്ക്കാനും സാധിച്ചതില്‍  അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.-മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ടീം ഇന്ത്യയുടെ ടീഷര്‍ട്ട് മുഖ്യമന്ത്രിക്ക് ശ്രീജേഷ് നല്‍കി.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ശ്രീജേഷിനൊപ്പം ഉണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top