23 April Tuesday

പിഎഫ്ഐ നിരോധിക്കണമെന്ന്‌ 
പറയില്ല: ജാവ്‌ദേക്കർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

തിരുവനന്തപുരം
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ട്‌ വയ്‌ക്കില്ലെന്ന്‌ ദേശീയ ജനറൽ സെക്രട്ടറി പ്രകാശ്‌ ജാവ്‌ദേക്കർ. ഇക്കാര്യങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി ഉചിതമായ നടപടിയെടുക്കുമെന്നും ജാവ്‌ദേക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട്‌ ഹർത്താൽ കേരളത്തിന്റെ കറുത്ത ദിവസമായി. കാട്ടാളത്ത ആക്രമണമാണ് നടത്തിയത്. ഇതിന്‌ സർക്കാർ മറുപടി പറയണം. രാഹുൽഗാന്ധി പോപ്പുലർ ഫ്രണ്ടിന്റെ പേര്‌ പറയാൻ മടിക്കുകയാണ്‌. തെരഞ്ഞെടുപ്പിൽ കെ സുധാകരനും അവരുടെ സഹായം ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ പോപ്പുലർ ഫ്രണ്ട് കൊലപ്പെടുത്തിയതിൽ ഏഴുപേർ ബിജെപി–- ആർഎസ്‌എസ്‌ പ്രവർത്തകരാണ്‌. ആർഎസ്‌എസ്‌ സമാധാനമാഗ്രഹിച്ച്‌ പ്രവർത്തിക്കുന്ന സംഘടനയാണെന്നും ജാവ്‌ദേക്കർ അവകാശപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top