18 September Thursday

പോപ്പുലർ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി ഓഫീസ് ഇന്ന് പൂട്ടും; ആലുവയിൽ കെട്ടിടം ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

കോഴിക്കോട്‌ > കോഴിക്കോട് മീഞ്ചന്തയിലുള്ള പോപ്പുലർ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി ഓഫീസ് ഇന്ന് സീൽ ചെയ്യും. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളള നഗരത്തിലെ പത്തോളം സ്ഥാപനങ്ങളും ഇന്ന് പൂട്ടിയേക്കും. വിവിധയിടങ്ങളിൽ പോപ്പുലർ ഫ്രണ്ട്‌ സ്ഥാപനങ്ങൾ പൂട്ടിത്തുടങ്ങിയിരുന്നു. ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കരയിൽ പോപ്പുലർ ഫ്രണ്ട് ഓഫിസ് പ്രവർത്തിച്ചിരുന്ന പെരിയാർവാലി ക്യാംപസ് കെട്ടിടവും 67 സെന്റ് സ്ഥലവും എൻഐഎ ഏറ്റെടുത്തു.

ചിലയിടങ്ങളിൽ പോപ്പുലർ ഫ്രണ്ടിനും എസ്‌ഡിപിഐയ്ക്കും ഒരേ ഓഫീസാണ്. മറ്റു ചിലയിടങ്ങളിൽ ബോർഡ് വയ്ക്കാതെയാണ് ഓഫീസ് പ്രവർത്തനം. ഓഫിസുകളിൽനിന്നു രേഖകളും മറ്റും മാറ്റുന്നുണ്ടോയെന്നും പൊലീസ് നിരീക്ഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top