17 September Wednesday

പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൽ സത്താർ കസ്റ്റഡിയിൽ‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

കൊല്ലം> പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ കസ്റ്റഡിയിൽ‌. കൊല്ലം കരുനാഗപ്പള്ളി പുതിയകാവിനു സമീപം പോപ്പുലർ ഫ്രണ്ടിന്റെ ദക്ഷിണ മേഖല ഓഫീസിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത് അബ്ദുൽ സത്താറായിരുന്നു. ജില്ലക്കു പുറത്തായിരുന്ന സത്താർ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത്.

12 മണിയോടെ കരുനാഗപ്പള്ളി എസിപി വി എസ് പ്രദീപ്, സ്പെഷ്യൽ ബ്രാഞ്ച് എസിപി അശോക് കുമാർ, സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ, എസ് ഐ സുജാതൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ഓഫീസിലേക്ക് എത്തി അബ്ദുൽ സത്താറ്റി അറസ്റ്റ് ചെയ്യുകയായിരുന്നു. അബുൽ സത്താർ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top