29 March Friday

പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം : 
2 പേര്‍ അറസ്‌റ്റിൽ

സ്വന്തം ലേഖകര്‍Updated: Tuesday May 24, 2022


ആലപ്പുഴ/ഈരാറ്റുപേട്ട
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ 2 പേര്‍ അറസ്‍റ്റില്‍. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട നടയ്‍ക്കൽ പാറനാനിയിൽ അൻസാർ നജീബ് (30), പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്‌റ്റ്‌ ചെയ്‍തത്. തിങ്കൾ രാത്രി 10ന്‌ മറ്റക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അൻസാറിനെ കസ്‌റ്റഡിയിലെടുത്തത്.   വിദേശത്തായിരുന്ന അൻസാർ അടുത്തയിടെയാണ് നാട്ടിൽ മലഞ്ചരക്ക് വ്യാപാരം ആരംഭിച്ചത്.   കൂടുതൽ അറസ്‌റ്റിന് സാധ്യതയുണ്ടെന്ന്‌ പൊലീസ് സൂചന നൽകി. പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു.

നവാസ് വണ്ടാനം

നവാസ് വണ്ടാനം

കുട്ടി മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്റെയും മറ്റുള്ളവർ അതേറ്റുവിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ  പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി. തുടർന്ന് 153 എ വകുപ്പ്‌ പ്രകാരം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് കേസെടുത്തു. മുദ്രാവാക്യം വിളിക്കുന്ന കുട്ടിയെ തിരിച്ചറിഞ്ഞട്ടില്ലെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് പറഞ്ഞു.  മുദ്രാവാക്യം ഏറ്റുവിളിച്ചവരെയും പൊലീസ് തെരയുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലും ആലപ്പുഴയിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രകടനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top