25 April Thursday

പോപ്പുലർ ഫ്രണ്ട്‌ കേസ്‌: എൻഐഎ റെയ്‌ഡിൽ ചവറ സ്വദേശി കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

കൊച്ചി > പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് എൻഐഎ ചവറയിൽ നടത്തിയ റെയ്‌ഡിൽ ഒരാൾ കസ്‌റ്റഡിയിൽ. ചവറ സ്വദേശി മുഹമ്മദ് സാദിഖിനെയാണ്‌ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്‌. ചൊവ്വ പുലർച്ചെ മൂന്നിനാണ്‌ ഇയാളുടെ വീട്ടിൽ എൻഐഎ സംഘമെത്തിയത്‌. പോപ്പുലർ ഫ്രണ്ടിന്റെ വിവിധ പരിപാടികളിൽ ഇയാൾ പങ്കെടുത്തിരുന്നു. വിവിധ യാത്രാ രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്‌. റെയ്‌ഡ്‌ 4.30 വരെ നീണ്ടു. മുഹമ്മദ്‌ സാദിഖിനെ തുടർന്ന്‌ കൊച്ചി എൻഐഎ ഓഫീസിലെത്തിച്ചു. ഇയാളെ വിശദമായി ചോദ്യംചെയ്‌തു വരികയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top