25 April Thursday

പൊലീസുകാരെ ബൈക്ക്‌ ഇടിച്ച്‌ കൊല്ലൻ ശ്രമം; കൊല്ലത്ത്‌ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കൊല്ലം > കൊല്ലത്ത് ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസുകാരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. ഇരവിപുരം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

കൊല്ലം പള്ളിമുക്കിൽ വച്ചാണ് ഇരവിപുരം സ്റ്റേഷനിലെ സിപിഒ ആന്റണിയെയും എ ആർ ക്യാമ്പിലെ സിപിഒ നിഖിലിനെയും ബൈക്ക് കൊണ്ടിടിച്ചത്. കൊട്ടിയത്തുനിന്ന്‌ ബൈക്കിൽ വന്ന പ്രതി വഴിയാത്രക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തത് തടയാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ വണ്ടി കയറ്റുകയായിരുന്നു.

നിലത്തുവീണ ആന്റണിക്ക് മുഖത്തു സാരമായ പരിക്കേറ്റു. നിഖിലിന്റെ കാലിനു മുറിവേറ്റു. രണ്ടു വധശ്രമക്കേസിലെയും തല്ലുകേസിലെയും പ്രതിയാണ് ഷംനാദ്. മയ്യനാട്‌ ഭാഗത്ത്‌ വച്ച്‌ റെയിൽവേ പാളത്തിൽ കല്ലും തടിയും വച്ച്‌ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്‌ ഇയാൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top