20 April Saturday

കോൺഗ്രസ്‌‐ബിജെപി അവിശുദ്ധ സഖ്യം; പൂവച്ചലിൽ ഇടതുപക്ഷത്തിന്‌ ഭരണം നഷ്‌ടമായി

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

തിരുവനന്തപുരം > പൂവച്ചൽ പഞ്ചായത്തിൽ ബിജെപി‐കോൺഗ്രസ്‌ അവിശുദ്ധ സഖ്യം. എൽഡിഎഫിന്‌ ഭരണം നഷ്‌ടമായി. ബിജെപിയുടെയും കോൺഗ്രസ്‌ സ്വതന്ത്രയുടെയും പിന്തുണയിലാണ്‌ കോൺഗ്രസ്‌ അവിശ്വാസ പ്രമേയം പാസായത്‌. 

23 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫ്‌‐9, യുഡിഎഫ്‌‐7, ബിജെപി‐6 സ്വതന്ത്രൻ‐1  എന്നിങ്ങനെയാണ്‌ കക്ഷിനില. 9ന്‌ എതിരെ 14 വോട്ടിനാണ്‌ അവിശ്വാസം പാസായത്‌. പതിനഞ്ച്‌ ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. എന്നാൽ ബിജെപി പിന്തുണയില്ലാതെ കോൺഗ്രസിന്‌ പഞ്ചായത്തിൽ അധികാരത്തിലെത്താനാവില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top