25 April Thursday
മോട്ടോർ വാഹനവകുപ്പ് വിശദീകരണ നോട്ടീസ്‌ നൽകി

വെള്ളക്കെട്ടിൽ ബസിറക്കി അഭ്യാസം: ഡ്രൈവറുടെ ലൈസൻസ്‌ പോയേക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

തിരുവനന്തപുരം > പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കി അഭ്യാസംകാണിച്ച ഡ്രൈവർ ജയദീപിന്റെ ലൈസൻസ് റദ്ദാക്കാൻ സാധ്യത. ഇതിനുള്ള നടപടി മോട്ടോർ വാഹനവകുപ്പ് തുടങ്ങി. നടപടി ഒഴിവാക്കാനുള്ള വിശദീകരണം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നൽകണമെന്നു കാണിച്ച്‌ കോട്ടയം ആർടിഒ ഡ്രൈവർക്ക്‌ നോട്ടീസ്‌ നൽകി.

യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് ഇയാളെ  കെഎസ്‌ആർടിസി സസ്പെൻഡ്‌ ചെയ്തിരുന്നു. സസ്പെൻഷനെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ച് ഇയാൾ രംഗത്തുമെത്തി.
ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്‍ആർടിസി ബസ് പൂഞ്ഞാർ സെന്റ്‌ മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരാണ്‌ രക്ഷിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top