23 April Tuesday

പൊൻകുന്നം സഹ. ബാങ്ക് സഹകരണ സംരക്ഷണ മുന്നണിയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

പൊൻകുന്നം> പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നണി നയിച്ച സഹകരണ സംരക്ഷണമുന്നണിയ്ക്ക് മികച്ചവിജയം. പാനലിലെ മുഴുവൻ പേരും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ടി ജോസഫ് തുണ്ടത്തിൽ, കെ എ എബ്രഹാം, എ ടി ജോസഫ്, പി പ്രജിത്ത്, അഡ്വ. സി ആർ ശ്രീകുമാർ, കെ സേതുനാഥ്, കെ പി ബീന, ഷേർലി മാത്യു, സതി സുരേന്ദ്രൻ, ടി കെ മോഹനൻ, എം ഫെലിക്സ് ജോസ് എന്നിവരാണ് വിജയികൾ. ആഹ്ലാദ പ്രകടനവും അനുമോദന യോഗവും നടന്നു.

സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ് നായർ, വാഴൂർ ഏരിയസെക്രട്ടറി വി ജി ലാൽ, കേരള കോൺഗ്രസ്‌ എം സംസ്ഥാന കമ്മിറ്റിയംഗം  ഷാജി പാമ്പൂരി, ഷാജി നെല്ലേപറമ്പിൽ, സിപിഐ മണ്ഡലം കമ്മിറ്റിയംഗം കെ ബാലചന്ദ്രൻ, എൻ കെ സുധാകരൻ നായർ, ഐ എസ് രാമചന്ദ്രൻ, ഡി ബൈജു, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top