26 April Friday

യുവമോർച്ച അക്രമത്തിൽ പൊലീസുകാരന്‌ പരിക്ക്‌: 13 പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

തിരുവനന്തപുരം> യുവമോർച്ച നിയമസഭയിലേക്ക്‌ നടത്തിയ മാർച്ചിനിടെ ഒരുപൊലീസുകാരന്‌ പരിക്ക്‌. എസ്‌എപി ക്യാമ്പിലെ അഖിലാണ്‌ കൈക്ക്‌ പരിക്കേറ്റ്‌ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്‌. കലാപമുണ്ടാക്കാൻ ശ്രമിച്ചതിനും പൊതുസ്ഥലത്ത്‌ പെട്രോൾ ഒഴിച്ച്‌  തീയിട്ടതിനും യുവമോർച്ച  സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 13 പേർക്കെതിരെ കേസെടുത്തു.

കണ്ണീർ വാതക ഷെൽ പൊട്ടിത്തെറിച്ചെന്ന്‌ ആരോപിച്ച്‌  സമരക്കാർ പാളയത്ത്‌ റോഡ്‌ ഉപരോധിച്ചു. തുടർന്ന്‌ സംസ്ഥാനപ്രസിഡന്റ്‌ പ്രഫുൽ കൃഷ്‌ണ, സംസ്ഥാന വൈസ്‌പ്രസിഡന്റുമാരായ വി എൽ അജേഷ്‌, നന്ദുകുമാർ എന്നിവർ ഉൾപ്പെടെയുള്ള 13 പേരെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുകയായിരുന്നു.
ഡെപ്യൂട്ടി കമീഷണർ വി  അജിത്‌ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു. സംഘർഷമുണ്ടാക്കാനും ബാരിക്കേഡ്‌ തകർക്കാനും സമരക്കാർ ശ്രമിച്ചു.  പ്രഫുൽകൃഷ്‌ണയാണ്‌ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തത്‌. സംസ്ഥാന ബജറ്റിനെതിരെയായിരുന്നു പ്രതിഷേധം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top