തിരുവനന്തപുരം> തിരുവനന്തപുരം പാളയത്ത് പൊലീസ് കണ്‍ട്രോള്‍ റൂമിലെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി ഗ്രേഡ് എ എസ്ഐ മരിച്ചു. സിറ്റി കണ്‍ട്രോള്‍ റൂമിലെ അജയകുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. രാവിലെ അഞ്ചുമണിയോടെയായിരുന്നു അപകടം. പേട്ട ഭാഗത്ത് നിന്നും നഗരത്തിലേക്ക് വന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്കും പോസ്റ്റിലേക്കും ഇടിച്ചു കയറുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..