17 September Wednesday

കസ്റ്റഡിയിൽ എടുത്തയാൾ സ്‌റ്റേഷനിൽ കുഴഞ്ഞുവീണ്‌ മരിച്ചു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

തൃപ്പൂണിത്തുറ> കൈകാണിച്ചിട്ട് നിർത്താതെ പോയതിനെ തുടർന്ന് ഹിൽപാലസ് പൊലീസ് പിടികൂടിയ സ്‌കൂട്ടർയാത്രികൻ സ്റ്റേ‌‌ഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സ്‌ഐക്കെതിരെ നടപടി. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മി ജോസിനെയാണ് സസ്പെൻഡ് ചെയ്‌തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയെയും നിയോഗിച്ചു.

പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കർഷകകോളനിയിൽ ചാത്തംവേലിൽ മനോഹരനാണ് (52) മരിച്ചത്. ശനി രാത്രി ഒമ്പതോടെയാണ്‌ സംഭവം. ഇരുമ്പനം ഭാഗത്തുവച്ച്‌ കൈകാണിച്ചിട്ട് നിർത്താതെപോയ മനോഹരനെ പിന്നീട്‌ മനക്കപ്പടിയിൽവച്ചാണ്‌ പിടികൂടിയത്‌. സ്റ്റേഷനിൽ എത്തിച്ചപ്പോൾ മനോഹരൻ കുഴഞ്ഞുവീണതായി പൊലീസ് പറയുന്നു. താലൂക്ക് ആശുപത്രിയിലും പിന്നീട്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top