25 April Thursday

ആലപ്പുഴ ഇരട്ട കൊലപാതകം: പ്രക്ഷോഭത്തിന് സാധ്യത, ജാഗ്രതയോടെ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 4, 2022

തിരുവനന്തപുരം> ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുടെ പേരില്‍ ആര്‍എസ്എസും എസ്‌ഡിപിഐയും  തമ്മില്‍ പ്രക്ഷോഭ സാധ്യയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രശ്ന സാധ്യയുള്ള പ്രദേശങ്ങളുടെ പട്ടികയും ഇന്റലിജന്‍സ് കൈമാറിയിട്ടുണ്ട്. അവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും.ആലപ്പുഴയില്‍ എസ്‌ഡിപിഐ നേതാവ് ഷാനും ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന നേതാവ് അഡ്വ രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടിരുന്നു. ഇരു സംഘങ്ങളും മണിക്കൂറുകളുടെ വ്യത്യാസത്തിന് പരസ്പരം കൊല നടത്തുകയായിരുന്നു.

രണ്ട് കേസുകളിലായി കൊല നേരിട്ട് നടത്തിയര്‍ ഉള്‍പ്പെടെ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം നേതാക്കളിലേക്ക് നീളുകയാണ്. അതോടെയാണ് ഇരുപാര്‍ട്ടികളും പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്. ഇത് വര്‍ഗീയ കലാപത്തിനടക്കം കാരണമാകുമെന്ന മുന്നറിയിപ്പാണ് ഇന്റലിജന്‍സ് നല്‍കിയത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top