29 March Friday

പ്ലസ്‌വൺ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസ്: മൂന്ന് പേർ കൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

അറസ്റ്റിലായ കിരൺ കരുണാകരകരൻ

തൃപ്പൂണിത്തുറ> തൃപ്പൂണിത്തുറയിൽ പ്ലസ്‌വൺ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. സ്‌കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്‌റ്റി‌‌ലായത്. വിദ്യാർത്ഥിയെ അധ്യാപകൻ ലൈം​ഗികമായി ആക്രമിച്ചെന്ന് മനസിലാക്കിയിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി. കേസിൽ അധ്യാപകൻ പട്ടിമറ്റം മന്ത്രക്കൽ ദേവീക്ഷേത്രത്തിനുസമീപം നടുക്കാലയിൽ വീട്ടിൽ കിരൺ കരുണാകരൻ (43) നെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു.

പതിനാറിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയായിരുന്നു പീഡനം. സാമ്പത്തികമായി പിന്നാക്കമായ കുടുംബത്തിന്‌ പെൺകുട്ടിയെ കലോത്സവത്തിനെത്തിക്കാൻ കഴിയുമായിരുന്നില്ല. ഇത് മുതലെടുത്താണ് അധ്യാപകൻ പെൺകുട്ടിയെ ബൈക്കിലെത്തിക്കാമെന്ന് ഏറ്റത്. കലോത്സവം കഴിഞ്ഞ് രാത്രി എട്ടോടെ പെൺകുട്ടിയുമായി ബൈക്കിൽ വീട്ടിലേക്ക് പുറപ്പെട്ട അധ്യാപകൻ  പൊന്നുരുന്നി– കരിമുകൾ ഭാ​ഗത്തുവച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവരം അടുത്ത ദിവസം സ്കൂൾ അധികൃതരെ അറിയിച്ചെങ്കിലും പൊലീസിനെ വിവരമറിയിക്കുന്നതിൽ ഇവർ അനാസ്ഥകാട്ടുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസെടുത്തതും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top