20 April Saturday

മീൻവില്‍പ്പനക്കാരിയുടെ മാല പൊട്ടിച്ചു, പൊലീസിനെയും ആക്രമിച്ചു; 2 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

പരിക്കേറ്റ എസ്ഐ അരുൾ ആശുപത്രിയിൽ, പിടിയിലായ പോൾ കണ്ണൻ, സായ് രാജ്

കൊച്ചി
മീൻവില്‍പ്പനക്കാരിയുടെ മാല പൊട്ടിച്ച്‌ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കടന്ന രണ്ടുപേരെ പാലാരിവട്ടം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തമിഴ്‌നാട് ശിവഗംഗ മനമധുരൈ സ്വദേശി പോൾ കണ്ണൻ (28), തമിഴ്‌നാട് ശിവഗംഗ ആലിംഗുളം സ്വദേശി സായ് രാജ് (22) എന്നിവരാണ് പിടിയിലാണ്. പിടികൂടുന്നതിനിടെ ഇവര്‍ പൊലീസുകാരെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. ഇവർ നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതികളാണെന്നാണ് സൂചന. ശനി രാവിലെ 7.40ന്‌ ചളിക്കവട്ടം വായനശാല റോഡിൽവച്ചാണ്‌ ബൈക്കിലെത്തിയ യുവാക്കൾ മീൻവിൽപ്പനക്കാരിയുടെ മാല പൊട്ടിച്ച്‌ കടന്നുകളയാൻ ശ്രമിച്ചത്‌. പിടികൂടുന്നതിനെ ട്രാഫിക്‌ പൊലീസുകാരെയാണ് മോഷ്ടാക്കൾ ബിയർ കുപ്പി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ ഈസ്റ്റ് ട്രാഫിക് എസ്ഐ അരുൾ, എഎസ്ഐ റെജി എന്നിവർക്ക്‌ പരിക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എഎസ്ഐ റെജിയുടെ കൈയ്‌ക്ക് പൊട്ടലുണ്ട്.
മീൻവിൽപ്പനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി അന്വേഷണം ആരംഭിച്ചു. ഇതിനിടെ പ്രതികൾ നഗരത്തിൽ ബൈക്കിലൂടെ പോകുന്നത് പൊലീസ് കണ്ടെത്തി. ഇതിനിടെ പ്രതികളുടെ ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിച്ചു. പാലാരിവട്ടം ബൈപാസ് മുതൽ പൊലീസ് വിവിധ സംഘങ്ങളായി പ്രതികളെ അന്വേഷിച്ചിറങ്ങി.
പി ജെ ആന്റണി റോഡിലൂടെ പ്രതികൾ എത്തിയപ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുൾ, റെജി എന്നിവർ പ്രതികളെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഇവരെ ആക്രമിച്ച്‌ പിടികൊടുക്കാതെ സമീപത്തെ കെട്ടിടത്തിലേക്ക് പ്രതികൾ ഓടിക്കയറി. തുടർന്ന്‌ പാലാരിവട്ടം സ്‌റ്റേഷനിൽനിന്ന്‌ കൂടുതൽ പൊലീസുകാരെത്തിയാണ് പ്രതികളെ കീഴടക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top