26 April Friday

ദേശീയ പതാകയെ അവഹേളിച്ചെന്ന് പരാതി; ആമസോണിനെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

തിരുവനന്തപുരം> ദേശീയ പതാകയെ അവഹേളിച്ചെന്ന പരാതിയിൽ ഓൺലൈൻ റീടെയ്ൽ പ്ലാറ്റ് ഫോം ആയ  ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്എസ് മനോജ്  നൽകിയ പരാതിയിലാണ് നവംബർ 15ന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

റിപ്പബ്ലിക്ക് ദിന വിപണി ലക്ഷ്യം വച്ച് ചെരുപ്പ്, റ്റീ ഷർട്ട്, മിഠായി തൊലി, ചുരിദാർ, സിറാമിക് കപ്പ് തുടങ്ങിയവയിൽ ദേശീയ പതാകയുടെ ചിത്രം പ്രിന്റ് ചെയ്‌ത്‌ വിപണനത്തിനായി ആമസോൺ പോർട്ടലിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സഹിതമാണ് പരാതി നൽകിയത്.

ദി പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് റ്റു നാഷണൽ ഹോണർ ആക്‌ട് 1971 പ്രകാരവും, ഇന്ത്യൻ ഫ്ലാഗ് കോഡ്- 2002ന്റെ കടുത്ത ലംഘനം പ്രത്യേകമായി ചൂണ്ടിക്കാട്ടിയുമാണ് പരാതി നൽകിയത്. കമ്പനിക്കെതിരെ  ശിക്ഷാ നടപടികൾ ഉറപ്പാക്കും വരെ നിയമ പോരാട്ടം തുടരുമെന്ന്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top