29 March Friday

ക്യാമ്പ് ഫോളോവർമാർ അടിമപ്പണിക്കാരല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

കൊച്ചി > പൊലീസിലെ ക്യാമ്പ് ഫോളോവർമാർ അടിമപ്പണിക്കാരല്ലെന്ന് സംസ്ഥാന സർക്കാർ. പാചകമടക്കമുള്ള ജോലികൾ ചെയ്യുന്ന ഇവർ സർക്കാർ ജീവനക്കാരാണെന്നും യൂണിഫോം അലവൻസ് അടക്കം എല്ലാ ആനുകുല്യങ്ങളും നൽകുന്നുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇവരുടേത് ഹീനമായ ജോലിയാണെന്നും ക്യാമ്പ് ഫോളോവർമാരെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ അടിമപ്പണിക്ക് നിയോഗിക്കുകയാണെന്നും ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി.

എഡിജിപി സുദേഷ്‌കുമാറിന്റെ മകൾ ഡ്രൈവറെ പൊതുനിരത്തിൽ മർദിച്ച സംഭവത്തിൽ തൃശൂർ സ്വദേശി പി ഡി ജോസഫ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. സർക്കാർ വിശദീകരണം കണക്കിലെടുത്താണ്‌ ഹർജി തള്ളിയത്‌. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെന്നും പൊലീസിൽ ക്രിമിനൽ സ്വഭാവം വച്ചുപൊറുപ്പിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top