28 March Thursday

കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് ജീപ്പില്‍ നിന്ന് ചാടി; ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

തൃശൂര്‍> ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി ജീപ്പില്‍ നിന്ന് ചാടി.നഗരത്തില്‍ കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

 വലിയതുറ സ്വദേശിയായ മുപ്പതുകാരനാണ് പ്രതിയെന്ന് മനസിലാക്കിപ്പോള്‍ ഈസ്റ്റ് പൊലീസ് വലിയതുറ സ്റ്റേഷനുമായി ബന്ധപ്പെടുകയും ഇയാള്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് തിരിച്ചറിയുകയുമായിരുന്നു.പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം വിയ്യൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിന്റെ പിന്നില്‍ നിന്നും ചാടുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top