29 March Friday

പോക്‌സോ കേസ്‌ പ്രതിയെ പീഡിപ്പിച്ച സിഐക്ക്‌ പിരിച്ചുവിടൽ നോട്ടീസ്‌

സ്വന്തം ലേഖകൻUpdated: Friday May 26, 2023

തിരുവനന്തപുരം > പോക്‌സോ കേസിലെ പ്രതിയെ സ്വവർഗ ലൈംഗികതയ്‌ക്ക്‌ വിധേയനാക്കിയെന്ന കേസിൽ സിഐക്ക്‌ പിരിച്ചുവിടൽ നോട്ടീസ്‌.  അയിരൂർ മുൻ സിഐ ജയസനലിനാണ്‌ സംസ്ഥാന പൊലീസ്‌ മേധാവി നോട്ടീസ്‌ നൽകിയത്‌. സർവീസിൽനിന്ന്‌ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനാവശ്യപ്പെട്ട്‌ നേരത്തെ നോട്ടീസ്‌ നൽകിയിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ഹിയറിങ്ങടക്കം നടത്തും.

അയിരൂർ സിഐ ആയിരിക്കവേയാണ്‌ കേസിനാസ്‌പദമായ സംഭവം. പോക്‌സോ കേസിലെ പ്രതി ഒളിവിലിരിക്കെ വിദേശത്തേക്ക്‌ കടന്നു.  ഇയാളെ വിദേശത്തുനിന്ന്‌ വരുത്തി നാല്‌ ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 50,000 രൂപ പ്രതിയിൽനിന്ന്‌ വാങ്ങുകയും ചെയ്‌തു. രാത്രിയിൽ താമസസ്ഥലത്തെത്തിച്ച്‌ സ്വവർഗ ലൈംഗികതയ്‌ക്ക്‌ വിധേയനാക്കിയെന്നും പരാതിയിൽ പറയുന്നു. അടുത്ത ദിവസമാണ്‌ തന്നെ അറസ്റ്റ്‌ ചെയ്‌തതെന്നും പ്രതിയുടെ പരാതിയിൽ പറയുന്നു.  സംഭവം അന്വേഷിച്ച റൂറൽ എസ്‌പിയുടെ റിപ്പോർട്ട് പ്രകാരം ജയസനലിനെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top