19 April Friday

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ നാൽപ്പതുകാരന്‌ 60 വർഷം തടവ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

പെരുമ്പാവൂർ > അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ബന്ധുവിന് 60 വർഷം തടവും 60,000 രൂപ പിഴയും. പെരുമ്പാവൂർ സ്വദേശിയായ നാൽപ്പതുകാരനെയാണ്‌ പെരുമ്പാവൂർ പോക്സോ കോടതി ജഡ്‌ജി വി സതീഷ് കുമാർ ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിലായി 20 വർഷംവീതമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

2021 ജൂലൈ 25നാണ് സംഭവം. മുറിയിലെത്തിയ കുട്ടിയെ ബന്ധു കതകടച്ചശേഷം ഉപദ്രവിക്കുകയായിരുന്നു. ശാരീരികപ്രശ്നത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതർ അറിയിച്ചതോടെ കുറുപ്പംപടി പൊലീസാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി എ സിന്ധു ഹാജരായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top