വണ്ടൻമേട്> കടശിക്കടവ് വാഴവീട് പതിനാറേക്കർ എസ്റ്റേറ്റ് ഭാഗത്ത് മേൽവാഴവീട് സ്വദേശിനിയായ എട്ടുവയസുകാരി കിണറ്റിൽ വീണു മരിച്ചു. കുമളി പൊലീസിൽ രജിസ്റ്റർ ചെയ്തിരുന്ന പോക്സോ കേസിലെ ഇരയാണ് പെൺകുട്ടി. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് അയൽവാസിയായ വിജയൻ (52) ലൈഗികമായി ഉപദ്രവിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ ദിവസം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതി അറസ്റ്റിലായി നാലു ദിവസങ്ങൾ പിന്നിടുമ്പോഴാണ് പെൺകുട്ടിയുടെ ദാരുണാന്ത്യം.
ഏല തോട്ടത്തിൽ പണിക്കുപോയ വല്യമ്മക്കൊപ്പം തോട്ടത്തിലെത്തിയതായിരുന്നു പെൺകുട്ടി. മറ്റൊരു കുട്ടിയുമായി ചേർന്ന് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. വിരലടയാള വിദഗ്ദരും, ഫൊറൻസിക് സംഘവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് വിശദമായ അന്വഷണമാരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..