പാണ്ടിക്കാട്> പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുസ്ലിംലീഗ് നേതാവ് അറസ്‌റ്റിൽ. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പാണ്ടിക്കാട് വെള്ളുവങ്ങാട് ഡിവിഷൻ അംഗം ഇ സുനിൽ കുമാറിനെ(41)യാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റുചെയ്‌തത്. മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി അംഗമായ സുനിൽ ദളിത് ലീഗ് ജില്ലാ സെക്രട്ടറിയാണ്. നേരത്തെ വെട്ടിക്കാട്ടിരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പാണ്ടിക്കാട് ഇൻസ്‌പെക്ടർ റഫീഖാണ് ഇയാളെ അറസ്‌റ്റുചെയ്‌തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഒരുവർഷംമുമ്പ് പെൺകുട്ടിയെ പിന്തുടർന്ന് ശല്യംചെയ്യുന്നതായ പരാതിയുണ്ടായിരുന്നു. ഇത് പിന്നീട് സംസാരിച്ച് ഒതുക്കി. പീഡനം തുടർന്നതിനാലാണ് പരാതി നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..