കക്കോടി > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആർഎസ്‌എസ് പ്രവർത്തകൻ റിമാൻഡിൽ. ചെറുകുളം മക്കട പുളിയുള്ളതിൽ ജനാർദ്ദന (52)നെയാണ് റിമാൻഡ് ചെയ്‌തത്.
കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം വെളിയിലായത്. രാമജന്മഭൂമി കർസേവകനായി പോയിരുന്ന ഇയാൾ ആർ എസ് എസിന്റെയും ബിജെപിയുടെയും മക്കടയിലെ സജീവ പ്രചാരകനായിരുന്നു.
കൗൺസലിംഗിൽ കുട്ടി ഇയാളുടെ പേര് വെളിപ്പെടുത്തിയതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന്‌എലത്തൂർ പൊലീസ് പോക്സോ കേസ് ചുമത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..