26 April Friday

കോൺഗ്രസ് അനുകൂല അധ്യാപക സംഘടന നേതാവ് പോക്സോ കേസിൽ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

പേരാവൂർ> സ്‌കൂളിൽ വിദ്യാർഥിനികളോട് അശ്ലീലമായി സംസാരിച്ച കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്‌ടിഎയുടെ സംസ്ഥാന നിർവാഹകസമിതി അംഗമായിരുന്ന എ കെ ഹസൻ (54) പോക്സോ കേസിൽ അറസ്‌റ്റിൽ. നവംബറിലായിരുന്നു സംഭവം.

സ്കൂളിൽ നടത്തിയ കൗൺസലിങ്ങിനിടെ അധ്യാപകൻ അശ്ലീലമായി സംസാരിച്ചതിനെക്കുറിച്ച് വിദ്യാർഥിനികൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രധാനാധ്യാപിക ചൈൽഡ് ലൈൻ അധികൃതരെ വിവരമറിച്ചു.  പൊലീസ് കുട്ടികളുടെ മൊഴിയെടുത്തശേഷം അധ്യാപികയുടെ പരാതിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു.  

ഇതേതുടർന്ന് ഒളിവിൽ പോയ ഹസനെ കണ്ണൂർ വിമാനത്താവളത്തിൽ  ഞായർ വൈകിട്ട് അറസ്‌റ്റുചെയ്യുകയായിരുന്നു. വിദേശത്തായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. പേരാവൂർ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top