19 April Friday

വ്യാജ വീഡിയോ കേസ്‌; ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ ചോദ്യംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

കോഴിക്കോട്‌ > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജ വീഡിയോ നിർമിച്ച കേസിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ അന്വേഷണ ഉദ്യോസ്ഥനായ ക്രൈംബ്രാ‍ഞ്ച് അസി. കമീഷണർ സുരേഷ് കുമാർ വ്യാഴാഴ്‌ച ചോദ്യം ചെയ്‌തു. ഉച്ചയ്‌ക്കു ശേഷം ക്രൈംബ്രാഞ്ച്‌ ഓഫീസിലെത്തിയ നൗഫലിനെ രണ്ട്‌ മണിക്കൂറോളമാണ്‌ ചോദ്യം ചെയ്‌തത്‌.

രാവിലെ വ്യാജ വീഡിയോ നിർമിക്കാൻ ഉപയോഗിച്ച പെൺകുട്ടിയുടെ അമ്മയും ഏഷ്യാനെറ്റ്‌ ജീവനക്കാരിയുമായ യുവതിയെയും ചോദ്യംചെയ്‌തിരുന്നു. വീഡിയോ നിർമിക്കാൻ മകളെ ഉപയോഗിച്ചില്ലെന്നാണ്‌ ഇവർ മൊഴി നൽകിയത്‌. റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്തിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്‌തിരുന്നു. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ അസുഖമായതിനാൽ ഹാജരാകാനാകില്ലെന്ന്‌ അന്വേഷകസംഘത്തെ അറിയിച്ചിട്ടുണ്ട്‌. ഇവരെ മറ്റൊരു ദിവസം ചോദ്യംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top