17 December Wednesday

മൂന്ന്‌ കുട്ടികളെ കോഴിക്കോട്‌ കൊണ്ടുപോയി പീഡിപ്പിച്ചു; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതിപിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023

കൊണ്ടോട്ടി > പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി നൽകി പീഢിപ്പിച്ച യുവാവിനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടി. കൊണ്ടോട്ടി മൊറയൂർ സ്വദേശി പുലിക്കുത്ത് സുലൈമാൻ (36) ആണ് പിടിയിലായത്.

കഴിഞ്ഞമാസം പ്രായപൂർത്തിയാകാത്ത 3 കുട്ടികളെ കോഴിക്കോട് ബീച്ച് കാണിക്കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഇയാളുടെ മുറിയിലെത്തിച്ച്‌ ലഹരി നൽകി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പല ദിവസങ്ങളിലായി തുടർന്നു.

പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാൾ ഇത്തരത്തിൽ കൂടുതൽ കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്‌പി വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ്‌ ഐ ഫദിൽ റഹ്മാൻ, കൊണ്ടോട്ടി ഡാൻസാഫ്‌ ടീമും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top