18 September Thursday

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

അഭിലാഷ്

ആറന്മുള> സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചതിന്‌ പോക്സോ കേസിൽയുവാവ് അറസ്റ്റിൽ. ആറന്മുള ഇടയാറന്മുള  കളരിക്കോട് കോട്ടയ്ക്കകത്ത് മലയിൽ  എസ്  അഭിലാഷ് (29) ആണ് പിടിയിലായത്. ചെങ്ങന്നൂർ കാരക്കാട് സ്വദേശിയായ പെൺകുട്ടിയുടെ  പരാതിയിലാണ്  അറസ്റ്റ്.   വിവാഹിതനാണെന്ന വിവരം മറച്ചാണ് പ്രതി  പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.

ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വിവാഹിതനാണെന്ന വിവരം അറിയുന്നത്.  ആത്മഹത്യക്ക് തുനിഞ്ഞ  പെൺകുട്ടിയെ നാട്ടുകാർ തടഞ്ഞ് പൊലിസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.  പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.   

പത്തനംതിട്ട ഡിവൈഎസ്‌പി കെ സജീവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ആറന്മുള ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐമാരായ രാകേഷ് കുമാർ,  അനിരുദ്ധൻ,  ഹരിന്ദ്രൻ, സി പി ഒ മാരായ രാകേഷ്, രാജൻ, ജോബിൻ, സുജ, വിഷ്ണു , ഹരികൃഷ്ണൻ , ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പ്രതിയെ കസ്റ്റഡിയിലെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top