29 March Friday

പോക്സോ കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022

കോഴിക്കോട്> പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ് പി സസ്പെൻഡ് ചെയതത്.  

പെൺകുട്ടികളെ നിരവധി തവണ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിലാണ് വിനോദിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കുട്ടികളുടെ അമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top