08 May Wednesday

ആദ്യകാല കമ്മ്യൂണിസ്‌റ്റ് പി എൻ കുമാരൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

രാമപുരം> ആദ്യകാല കമ്യൂണിസ്‌റ്റ് പ്രവർത്തകനും സിപിഐ എം മുൻ പാലാ ഏരിയ കമ്മിറ്റിയംഗവും ദീർഘകാലം രാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കിഴതിരി പോളയ്‌ക്കൽ പി എൻ കുമാരൻ (കുമാരനാശാൻ 87) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്‌ച പകൽ 12ന്  വീട്ടുവളപ്പിൽ.

ബീഡിതെറുപ്പ് തൊഴിലാളിയായിരുന്ന കുമാരൻ അവിഭക്ത്യ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു. കുറവിലങ്ങാട് നടന്ന മിച്ചഭൂമിസമരത്തിൽ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. ആദ്യകാലത്ത് രാമപുരത്തെ സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ പ്രവർത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ദീർഘകാലം ദേശാഭിമാനി രാമപുരം  ഏജന്റായിരുന്നു. കേരള കർഷകസംഘം പാലാ ഏരിയ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ എം കിഴതിരി ബ്രാഞ്ചംഗമാണ്.

ഭാര്യ: പരേതയായ സരോജിനി (കിഴതിരി താഴത്ത്മുപ്പാത്ത് കുടുംബാംഗം). മക്കൾ: സി കെ രാധ (റിട്ട. കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരി), സി കെ ഗീത, പരേതരായ മോഹനൻ, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: മോഹനൻ, രാജു, ശാന്ത, പുഷ്പ അനിൽ, പുഷ്പ സുനിൽ (രാമപുരം എഇഒ ഓഫീസ് ജീവനക്കാരി).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top