25 April Thursday

ആർഷോയുടെ പരാതി: മഹാരാജാസ്‌ പ്രിൻസിപ്പലിനെ ചോദ്യംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

കൊച്ചി
വ്യാജരേഖ ചമച്ച്‌ പരീക്ഷാഫലത്തിൽ കൃത്രിമം നടത്തി അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടങ്ങി. മഹാരാജാസ്‌ കോളേജ്‌ പ്രിൻസിപ്പൽ ഡോ. വി എസ് ജോയി, ആർക്കിയോളജി വകുപ്പ് കോ–-ഓർഡിനേറ്റർ ഡോ. വിനോദ്‌കുമാർ കല്ലോലിക്കൽ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്‌തു. |

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ്‌ സേവ്യർ, കെഎസ്‌യു യൂണിറ്റ്‌ ഭാരവാഹി സി എ ഫാസിൽ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ടർ അഖില നന്ദകുമാർ എന്നിവരാണ്‌ മറ്റ്‌ പ്രതികൾ. ഇവരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാണ്‌ പരാതി. ഇവരുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്തുമെന്ന്‌ എസിപി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top