03 October Tuesday

പൊതുസമൂഹത്തില്‍ സംഘടനയെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമം; സമഗ്രമായ അന്വേഷണം നടത്തണം: ആര്‍ഷോ

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

തിരുവനന്തപുരം> മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ കൃത്യതയുള്ള സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഇത് എസ്എഫ്‌ഐ യെ തകര്‍ക്കാന്‍ വേണ്ടിയുള്ള നീക്കമായിരുന്നു. തെറ്റ് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ പല മാധ്യമങ്ങളും തയ്യാറായിട്ടില്ലെന്നും ആര്‍ഷോ മാധ്യമങ്ങളോടു പ്രതികരിച്ചു.

'ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെയാണ് അഞ്ച് ദിവസം വേട്ടയാടുകയും പൊതുസമൂഹത്തിന് മുന്നില്‍ ഒരു സംഘടനയെ ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമം നടത്തിയത്. അഞ്ച് ദിവസത്തിനപ്പുറവും ഈ സംഭവം ആരോപിച്ച ആളുകളെ പുറത്തുകണ്ടിട്ടില്ല കെഎസ് യുവിന്റെ സംസ്ഥാന പ്രസിഡന്റാണ് ആദ്യം പറഞ്ഞത്.പുള്ളി  'പുള്ളി'യുടെ'  വഴിക്ക് പോയി .  കള്ളത്തരം പറഞ്ഞ് ഒരു സംഘടിനയെ നശിപ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ആര്‍ഷോ പറഞ്ഞു.























 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top