20 April Saturday

9, പ്ലസ്‌ വൺ ക്ലാസുകൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഒമ്പത്‌, പ്ലസ്‌ വൺ ക്ലാസുകൾ തിങ്കളാഴ്‌ച ആരംഭിച്ചു. തീവ്ര മഴയുടെ പശ്ചാത്തലത്തിൽ അവധി നൽകിയ എട്ടു ജില്ലയും ചില താലൂക്കും ഒഴികെയുള്ളിടത്താണ്‌ ക്ലാസ്‌ തുടങ്ങിയത്‌.  പ്ലസ്‌ വൺ വിദ്യാർഥികളെ രണ്ടു ബാച്ചായി തിരിച്ച്‌ മൂന്നു ദിവസംവീതം ക്ലാസ്‌ നൽകാനുള്ള ടൈംടേബിൾ സജ്ജമാക്കി. ഒന്നുമുതൽ 12 വരെയുള്ള മുഴുവൻ ക്ലാസിലും ഉച്ചവരെയാണ്‌ സമയം. ബാച്ചുകളായി തിരിച്ച്‌ മൂന്നു ദിവസംവീതമുള്ള  ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റംവരുത്തിയിട്ടില്ലെന്ന്‌ പൊതുവിദ്യാഭ്യാസവകുപ്പ്‌  അറിയിച്ചു.  

തലസ്ഥാനത്ത്‌ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവർ മണക്കാട് ഹയർ സെക്കൻഡറി സ്കൂളിലെത്തി നവാഗതരായ വിദ്യാർഥികളെ വരവേറ്റു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ, മേയർ ആര്യ രാജേന്ദ്രൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ  കെ ജീവൻ ബാബു എന്നിവരും ഒപ്പമുണ്ടായി. കുട്ടികൾക്ക് മധുരവും പുസ്തകങ്ങളും മന്ത്രിമാർ വിതരണം ചെയ്തു. അവധി പ്രഖ്യാപിച്ച ജില്ലകളിലെ ചില സ്‌കൂളുകളിൽ വിവരം അറിയാതെ എത്തിയ വിദ്യാർഥികൾ പരിചയപ്പെടലിനുശേഷം മടങ്ങി. പ്ലസ്‌ ടുവിന്‌ ക്ലാസ്‌ ഉണ്ടായിരുന്നില്ല.

കോവിഡ്‌ മാനദണ്ഡങ്ങൾ സ്കൂളുകളിൽ കർശനമായി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി പറഞ്ഞു. 23ന് അധിക ബാച്ച് അനുവദിക്കുന്നത്‌ പരിഗണിക്കും. നവംബർ അവസാനം നടപടി പൂർത്തീകരിച്ച്‌ എല്ലാ വിദ്യാർഥികൾക്കും പ്ലസ്‌ വൺ പ്രവേശനം ഉറപ്പാക്കാനാകുമെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top