27 April Saturday

പ്ലസ് വൺ അലോട്ട്‌മെന്റ്‌ : തമിഴ്‌നാട്ടിൽ ജയിച്ചവരെ കേരളം ഉൾപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021


തിരുവനന്തപുരം
തമിഴ്നാട്ടിൽ പത്താംക്ലാസ്‌ ജയിച്ച, കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിന്‌ ആഗ്രഹിക്കുന്ന വിദ്യാർഥികളെ അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കോവിഡ്‌ പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാർ പത്താംക്ലാസ് പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. വിദ്യാർഥികൾക്ക്‌ നൽകിയ സർട്ടിഫിക്കറ്റിൽ ഗ്രേഡോ മാർക്കോ ഉണ്ടായിരുന്നില്ല. കേരളത്തിൽ ഹയർസെക്കൻഡറി പ്രവേശനത്തിന് റാങ്ക് പട്ടിക തയ്യാറാക്കുന്നത് പത്താം ക്ലാസിലെ ഗ്രേഡ്/ മാർക്ക് അടിസ്ഥാനമാക്കിയാണ്. അതിനാൽ തമിഴ്നാട്ടിലെ വിദ്യാർഥികളെ പ്രവേശനത്തിന് പരിഗണിക്കാനായില്ല.

തങ്ങളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ മന്ത്രി വി ശിവൻകുട്ടിയെ സമീപിച്ചിരുന്നു. വിഷയം പരിശോധിക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്‌ടറോട് നിർദേശിച്ചു. തുടർന്നാണ്‌ ജയിച്ചവരെ ഡി ഗ്രേഡ്‌ കണക്കാക്കി ഉൾപ്പെടുത്താൻ തീരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top