20 April Saturday

കൊച്ചി കായലില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

കൊച്ചി> ജലദിനത്തോടനുബന്ധിച്ച്‌ കോതാട് ദ്വീപിലെ റിസോർട്ടായ നീഹാര റിസോർട്‌സ്‌ ആൻഡ് സ്പാ പെരിയാറിന്റെ കൈവഴിയിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. സ്‌കുബ കൊച്ചിൻ, കാലിപ്‌സോ അഡ്വഞ്ചേഴ്‌സ്, ബെൻസ് ക്രൂസ്, സീക്രട്ട് റൂട്‌സ് എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് സംഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിൽ മുപ്പതോളം കയാക് ബോട്ടുകൾ അണിചേർന്നു. നടി റിമ കല്ലിങ്കൽ ഫ്ലാഗ്‌ഓഫ് ചെയ്തു.

കോളേജ് വിദ്യാർഥികൾക്കായി കൊച്ചി മെട്രോ, സെന്റ് തെരേസാസ് കോളേജ്, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ഡിടിപിസി എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടി കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ രാജ്, പരിസ്ഥിതി വിദഗ്ധരായ ഡോ. ജിജി ജോസഫ്, ഡോ. അനില അലക്‌സ്, ഡോ. ജിബി കുര്യാക്കോസ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ശ്യാം കൃഷ്ണൻ, അഡ്വഞ്ചർ ടൂറിസം വിദഗ്ധൻ വിശാൽ കോശി, നീഹാര റിസോർട്‌സ് ആൻഡ് സ്പാ എംഡി തോമസ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top