25 April Thursday

"ജനങ്ങളെ കഷ്‌ടപ്പെടുത്താനല്ല ഉദ്യോഗസ്ഥർ കസേരയിൽ ഇരിക്കുന്നത്‌'; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

തിരുവനന്തപുരം > തദ്ദേശസ്ഥാപനങ്ങളിൽ ജനങ്ങൾ എത്തുന്നത്‌ അവരുടെ അവകാശം നേടാനാണെന്ന്‌ ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിപരമായ ഔദാര്യത്തിനല്ല ആരും സർക്കാർ ഓഫീസുകളിൽ എത്തുന്നത്‌. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്ക് താമസം എവിടെയായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുൻസിപ്പൽ കോര്പറേഷൻ സ്റ്റാഫ്‌ യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

നമ്മുടെ സംസ്ഥാനത്തിന്റെ പൊതുസ്വഭാവത്തിന്‌ ചേരാത്ത ചില കടുത്ത ദുഷ്‌പ്രവണതകൾ വ്യാപകമായി നിലനിൽക്കുന്നു എന്നതാണ്‌ വസ്‌തുത. നാടിനെ സേവിക്കാനാണ്‌, ആ വരുന്നവരെ വിഷമിപ്പിക്കാനോ പ്രയാസപ്പെടുത്താനോ അല്ല ഓരോരുത്തരും അവരവരുടെ കസേരയിൽ ഇരിക്കുന്നത്‌. ആ ചിന്തവേണം. ദീർഘകാലമായി ചില ആവശ്യങ്ങൾക്ക്‌ വേണ്ടി മുട്ടി മുട്ടി, പക്ഷേ വാതിൽ തുറക്കുന്നില്ല. ഇതല്ലേ അവസ്ഥ. അത്തരം കാര്യങ്ങൾ ഗൗരവമായി പരിശോധിക്കുകയും തിരുത്തുകയും ചെയ്യേണ്ടതാണ്‌ - മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top