17 April Wednesday
ബിജെപി സംസ്ഥാനങ്ങൾക്കും പരാതി

കേന്ദ്ര കടന്നുകയറ്റം വികസനത്തിന്‌ തടസ്സം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021


തിരുവനന്തപുരം
സംസ്ഥാന അധികാരങ്ങൾക്കുമേൽ കേന്ദ്രം കടന്നുകയറുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  പൊതുവായ സാമ്പത്തികവിഭവങ്ങളിൽ സംസ്ഥാന അവകാശം പരിമിതപ്പെടുത്തുകയാണ്‌. ഇത്‌ വികസന–-ക്ഷേമ പ്രവർത്തനത്തെ  തടസ്സപ്പെടുത്തും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും ഇതിൽ പരാതിയുണ്ട്‌. എംപി മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജി എസ് ടി കുടിശ്ശിക, വാക്സിനേഷൻ എന്നിവ കേന്ദ്രം ഏറ്റെടുത്തത് കൂട്ടായ ശ്രമം കൊണ്ടാണ്‌. ഭക്ഷ്യധാന്യ പ്രശ്നം, റബർ വിലസ്ഥിരത, തീരസംരക്ഷണം, പ്രവാസി പുനരധിവാസം എന്നിവ കേന്ദ്രത്തിന് നേരിട്ട് ഉത്തരവാദിത്വമുള്ള വിഷയമാണ്. ഇതിലൊന്നും സംസ്ഥാന താൽപ്പര്യം പരിഗണിക്കുന്നില്ല.

അടിസ്ഥാന സൗകര്യമേഖലയിലുള്ള കേന്ദ്ര–-സംസ്ഥാന സഹകരണം വ്യാപിപ്പിക്കാൻ  എംപിമാർ ശ്രമിക്കണം.  ജി എസ് ടി നഷ്ടപരിഹാരം തുടർന്നുള്ള അഞ്ച് വർഷവും ലഭിക്കണം. 15–--ാം ധനകമീഷൻ ശുപാർ ചെയ്ത സെക്ടറൽ സ്പെസിഫിക് ഗ്രാന്റ്‌  ലഭ്യമാക്കാനും ഇടപെടണം.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ,  കാഞ്ഞങ്ങാട് - കാണിയൂർ റെയിൽപ്പാത, കോഴിക്കോട് വിമാനത്താവളം സ്ഥലമെടുപ്പ്, കണ്ണൂരിൽ വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ, ബേക്കൽ എയർസ്ട്രിപ്പ്‌,  പാരിപ്പള്ളി - വിഴിഞ്ഞം ഔട്ടർ റിങ്‌ റോഡ്‌,  കിനാനൂരിൽ  എയിംസ്‌ തുടങ്ങി പദ്ധതികൾക്കുള്ള  കേന്ദ്രാനുമതി വേഗത്തിലാക്കണം. പ്രകൃതിദുരന്തംമൂലം തകർന്ന റോഡിന്‌ അനുവദിക്കുന്ന ധനസഹായം അപര്യാപ്തമാണ്. നിലവിലുള്ള മാർഗനിർദേശങ്ങൾ പുതുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top