11 May Saturday

പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല എന്നതിൽനിന്ന്‌ പിന്നോട്ടില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021


കോഴിക്കോട്‌
പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന തീരുമാനത്തിൽ നിന്ന്‌ പിറകോട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  ജാതിയും മതവുമല്ല പൗരത്വ നിർണയത്തിന്റെ അളവുകോൽ. അത്തരം തെറ്റായ പ്രവണതകളെ ചെറുത്തു തോൽപ്പിച്ച പാരമ്പര്യമാണ്‌ കേരളത്തിനുള്ളത്‌. മതനിരപേക്ഷതയ്ക്ക്‌ തുരങ്കം വെയ്‌ക്കുന്ന ഒന്നിനും സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ടാവില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു. പി എം അബൂബക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച പി എം അബൂബക്കർ അനുസ്മരണ സമ്മേളനം ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത്‌ ജയിൽ ജീവിതത്തിൽ പോലും മാതൃകാപരമായ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു പി  എം അബൂബക്കറെന്ന്‌ പിണറായി   അനുസ്മരിച്ചു.

ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അധ്യക്ഷനായി.  മന്ത്രി  അഹമ്മദ്‌ ദേവർകോവിൽ അനുസ്മരണ പ്രഭാഷണം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top