19 April Friday

ചേരിതിരിവ്‌ ഉണ്ടാക്കരുത്‌ ; മയക്കുമരുന്നിന്‌ സാമൂഹ്യവിരുദ്ധതയുടെ നിറം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 10, 2021


തിരുവനന്തപുരം
മയക്കുമരുന്ന്‌ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെമാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും സമൂഹത്തെയാകെ ബാധിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല, അതിന്‌ സാമൂഹ്യവിരുദ്ധതയുടെ നിറമാണ്‌. സാധാരണഗതിയിൽ ആ നിലപാടാണ്‌ നാം എടുക്കേണ്ടത്‌. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സമൂഹത്തിൽ മതപരമായ ചേരിതിരിവ്‌ ഉണ്ടാക്കാതിരിക്കാൻ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ശ്രദ്ധിക്കണം. നമ്മുടെ നാടിന്റെ പ്രത്യേകതവച്ച്‌ പൊതുവെ എല്ലാവരും അത്‌ മനസ്സിൽ കരുതണം.

‘നർക്കോട്ടിക്‌ ജിഹാദ്‌ ’ ആദ്യമായിട്ട്‌ കേൾക്കുന്നതാണ്‌. പാലാ ബിഷപ്‌ ജോസഫ്‌ കല്ലറങ്ങാട്ട്‌  പറയാനിടയായ സാഹചര്യം എന്താണെന്നോ എന്താണ്‌ ഉദ്ദേശിച്ചതെന്നോ വ്യക്തമല്ല. അദ്ദേഹം മതപണ്ഡിതനും സമൂഹത്തിൽ സ്വാധീനശക്തിയുള്ള ബിഷപ്പുമാണ്‌. മയക്കുമരുന്ന്‌ വ്യാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top