12 July Saturday

മുഖ്യമന്ത്രിയായി 2365 ദിവസം ; റെക്കോഡ്‌ തിരുത്തി പിണറായി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


തിരുവനന്തപുരം  
കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോഡ് ഇനി പിണറായി വിജയന് സ്വന്തം. മുഖ്യമന്ത്രി പദത്തിൽ ചൊവ്വാഴ്‌ച അദ്ദേഹം 2365 ദിവസമാകും. സംസ്ഥാനത്തെ നാലാമത്തെ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേരിലായിരുന്നു നിലവിലെ റെക്കോർഡ്‌–- 2364 ദിവസം.

1970 ഒക്ടോബർ നാലിന്‌ മുഖ്യമന്ത്രി പദത്തിലെത്തിയ അച്യുതമേനോൻ 1977 മാർച്ച്‌ 25 വരെ ചുമതലയിൽ തുടർന്നു. അടിയന്തരാവസ്ഥക്കാലത്ത്‌ മന്ത്രിസഭയുടെ കാലാവധി നീട്ടിയതാണ്‌ കാരണം. പിണറായി 2016 മെയ്‌ 25നാണ്‌ ആദ്യം ചുമതലയേറ്റത്‌. 2021ൽ തുടർഭരണം ലഭിച്ച്‌ വീണ്ടും മുഖ്യമന്ത്രിയായി.  ഇ കെ നായനാരാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത്‌. അദ്ദേഹം 10 വർഷവും 353 ദിവസവും മുഖ്യമന്ത്രിയുടെ ചുമതല  വഹിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top