26 April Friday

ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

തിരുവനന്തപുരം> ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശിരുവാണി അണക്കെട്ടില്‍ നിന്നുള്ള ജലം ജൂണ്‍ 19-ന് 45 എം എല്‍ ഡി യി-ല്‍ നിന്ന് 75 എംഎല്‍ ഡി ആയും ജൂണ്‍ 20-ന് 103 എംഎല്‍ഡി ആയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  ഡാമിന്റെ രൂപകല്‍പ്പന പ്രകാരം സാധ്യമായ ഡിസ്ചാര്‍ജ് അളവ് പരമാവധി  103 എം എല്‍ ഡി യാണ്. എത്രയും വേഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്താം.

കോയമ്പത്തൂര്‍ കോര്‍പറേഷന്‍ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ കുടിവെള്ളത്തിന് ശിരുവാണി ഡാമിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ആ പ്രദേശത്തെ സുഗമമായ ജലവിതരണത്തിന് ശിരുവാണി ഡാമിന്റെ സംഭരണശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ ദിവസം  മുഖ്യമന്ത്രിക്ക്  കത്തെഴുതിയിരുന്നു.ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത് 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top