29 March Friday

സംഘപരിവാറിന്റെ വര്‍ഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് കോണ്‍ഗ്രസ് സമീപനം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

തൃശൂര്‍> കോണ്‍ഗ്രസ് ഇന്ത്യയില്‍ അപ്രസക്തമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സംഘപരിവാറിന്റെ വര്‍ഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് കോണ്‍ഗ്രസ് സമീപനം. രാഹുലിന്റെ സ്ഥാനാര്‍ഥിത്വവുമായി ഇനിയും വന്നാല്‍ കേരളത്തിലത് വിലപ്പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഗോളവത്കരണ നയത്തിന്റെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരു പോലെയാണ്‌.   ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണവരെന്നും മുഖ്യമന്ത്രി പറഞ്ഞു

ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇടതുപക്ഷത്തെ എപ്പോഴും ഏറ്റവും വലിയ ശത്രുവായാണ് വലതുപക്ഷം കാണുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top