29 March Friday

ഞാൻ ഈ സ്ഥാനത്ത് ഉണ്ടാകരുതെന്നാണ് അവരുടെ ആഗ്രഹം; ഭാവനയിലൂടെ എന്തെങ്കിലും കെട്ടിച്ചമച്ച് പുറത്താക്കാമെന്ന് കരുതിയാൽ നടക്കില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

തിരുവനന്തപുരം > സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ നല്ല രീതിയിൽ അന്വേഷണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ സഹായം എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. ഈ സ്ഥാനത്ത് തന്നെ താൻ ഉണ്ടാകരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷേ, അതിന് സാധാരണഗതിയിൽ നെറികേടുകൾ കാണിക്കരുത്. ശരിയായ മാർഗം സ്വീകരിച്ചുള്ള രാഷ്ട്രീയ മത്സരമാണ് നടത്തേണ്ടത്. സ്വീകരിച്ച നടപടികളിൽ ഇന്നതരത്തിലുള്ള പിശകുണ്ട് എന്നത് ജനങ്ങളോട് പറയുക. അല്ലാതെ ഭാവനയിൽ കാര്യം കെട്ടിച്ചമച്ച് അതീലുടെ ആക്ഷേപങ്ങൾ ഉന്നയിച്ച് അങ്ങനെ പുറത്ത് ചാടിക്കാമെന്ന് കരുതെന്നെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ല-പിണറായി പറഞ്ഞു.

സമഗ്രമായ അന്വേഷണം നടക്കുമ്പോൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയെല്ലാം കണ്ടത്തേണ്ടി വരും. അതുകൊണ്ടുകൂടിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഈ കാര്യവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണ്. അതുമായി ബന്്ധപ്പെട്ട നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. സർക്കാരിനെതിരെ എന്തെങ്കിലും പറയുന്നവർ അത് തുടരട്ടെ. എല്ലാം ജനം വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top