തിരുവനന്തപുരം> കേരളീയം, നവ കേരള സദസ് തുടങ്ങിയ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമായ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയം രാഷ്ട്രീയ പരിപാടിയല്ല, അത് സംസ്ഥാനത്തിന്റെ തനതായ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് .അതിനെ സങ്കുചിതമായി കാണേണ്ട എന്ത് കാര്യമാണ്. എന്തിനെയും ധൂര്‍ത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് പ്രതിപക്ഷം.
നാടിന്റെ മുന്നോട്ട് പോക്കിനായുള്ള നവകേരള സൃഷ്ടിക്കുള്ള യാത്രയില്‍ കരുത്തേകുന്ന പരിപാടിയാണ് കേരളീയം അടക്കമുള്ളവയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവയെല്ലാം സര്‍ക്കാര്‍ പരിപാടിയായി നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..