20 April Saturday

"ആളുകളെ പറ്റിച്ച് കാശ് തട്ടിയിട്ട് ന്യായീകരിക്കുന്നോ?'; ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിൽ പ്രതിപക്ഷത്തോട്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

തിരുവനന്തപുരം > നിയമസഭയിൽ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ ന്യായീകരിച്ച പ്രതിപക്ഷത്തിന്‌ മറുപടിയുമായി മുഖ്യമന്ത്രി. മുസ്ലിം ലീഗ്‌ അംഗം എൻ ഷംസുദ്ദീൻ ആണ്‌ തട്ടിപ്പിന്‌ ന്യായീകരണവുമായി എത്തിയത്‌. ഇതുപോലൊരു തട്ടിപ്പിനെ ന്യായീകരിക്കാൻ പ്രതിപക്ഷത്തിന്‌ നാണം ഉണ്ടോ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. നാട്ടുകാരെ പറ്റിച്ച് കാശ് തട്ടിയെടുത്തിട്ട് പ്രതിപക്ഷം അതിനെ ന്യായീകരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കുറ്റവാളികളെ സംരക്ഷിക്കാൻ വേണ്ടി ഇങ്ങനെ പരസ്യമായി പുറപ്പെടരുത്‌. അത്‌ ബിസിനസ്സ്‌ തകർന്നതാണ്‌ പോലും. ആളുകളെ വഞ്ചിച്ച്‌ പൈസയും തട്ടിയിട്ട്‌ അതിനെ ന്യായീകരിക്കാൻ നടക്കുന്നു. നാണംവേണ്ടേ ഇത്തരം കാര്യങ്ങളിൽ. ഇതിനെല്ലാം ചൂടായില്ലെങ്കിൽ പിന്നെ എന്തിനാണ്‌ ചൂടാകുക?. ഇത്രയും പരസ്യമായൊരു തട്ടിപ്പ്‌ നടന്നിട്ട്‌ അതിനെ ന്യായീകരിക്കാൻ നമ്മുടേത്‌ പോലൊരു സഭയിൽ ഒരംഗം തയ്യാറാകുക എന്ന്‌ പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

മോൻസൻ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പ് കേസിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കൊക്കൂൺ സമ്മേളനത്തിൽ മോൻസൻ പങ്കെടുത്തതിന് രേഖയില്ല. വ്യാജ ചികിത്സ നൽകിയതായി ആരും പരാതി നൽകിയില്ല.

ശബരിമല ചെമ്പോല വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വ്യാജമെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ചെമ്പോല ഉപയോഗിച്ച് പ്രചരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന സൂചനയും മുഖ്യമന്ത്രി നിയമസഭയിൽ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top