09 May Thursday

കൂത്തുപറമ്പിലെ രണധീരർക്ക്‌ അഭിവാദ്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

തിരുവനന്തപുരം > സ്വജീവനേക്കാൾ നാടിന്റെ നന്മയ്ക്ക് വില നൽകിയ കൂത്തുപറമ്പ് സഖാക്കളുടെ രാഷ്ട്രീയബോധവും സാമൂഹ്യപ്രതിബദ്ധതയും നമുക്ക് എന്നെന്നും പ്രചോദനവും വരുംകാല പോരാട്ടങ്ങൾക്കുള്ള ഊർജവുമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പ്രതീക്ഷകളായിരുന്ന അഞ്ച് ചെറുപ്പക്കാരാണ് 1994 നവംബർ 25ന് കൂത്തുപറമ്പിൽ രക്തസാക്ഷികളായത്. വിദ്യാഭ്യാസരംഗത്തെ കച്ചവടവൽക്കരണത്തിനെതിരെയുള്ള പോരാട്ടത്തിനിടെ കെ കെ രാജീവൻ, ഷിബുലാൽ, റോഷൻ, മധു, ബാബു എന്നീ അഞ്ചു സഖാക്കൾ ഒരിക്കലും മരിക്കാത്ത ഓർമയായി.

വെടിയേറ്റുവീണ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ ആവേശമായി ഇന്നും നമുക്കൊപ്പമുണ്ട്. കൂത്തുപറമ്പിലെ ധീര രക്തസാക്ഷികളെയും 28 വർഷമായി ശയ്യാവലംബിയായി കഴിയുന്ന സഖാവ് പുഷ്പനെയും അഭിവാദ്യം ചെയ്യുന്നു–- മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top