26 April Friday

ജലീലിന്റെ കുറ്റമെന്ത്; കെട്ടിച്ചമച്ച കഥകളുടെ പേരില്‍ രാജിവക്കേണ്ടതില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020

തിരുവനന്തപുരം> കെട്ടിച്ചമച്ച കഥകളുടെ പേരില്‍ മന്ത്രി കെടി ജലീല്‍ രാജിവക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി.ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ ടി ജലീല്‍ വഖഫ് ബോര്‍ഡിന്റെ മന്ത്രി കൂടിയാണ്‌.  റമദാന്‍ കാലത്ത് മതഗ്രന്ഥം വിതരണം ചെയ്യുന്നതും സക്കാത്ത് കൊടുക്കുന്നതും ഒരിടത്തും കുറ്റകരമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ യുഎഇ കോണ്‍സുലേറ്റ് ജലീലിന്റെ സഹായം സ്വീകരിക്കുകയായിരുന്നു.

യുഎഇ കോണ്‍സുലേറ്റ് വഴിയാണ് ഖുറാന്‍ എത്തിയത്. അതുമായി ബന്ധപ്പെട്ട്  കാര്യങ്ങള്‍ അന്വേഷണ ഏജന്‍സി കെടി ജലീലിനോട് ചോദിച്ചു മനസിലാക്കി എന്നാണ് അറിയുന്നതെന്നും അതിനപ്പുറം മറ്റ് വലിയ കാര്യങ്ങള്‍ അതിലില്ലെന്നുമാണ് മനസിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍സുലേറ്റിന്റെ സന്ദേശം വന്ന കാര്യം ജലീല്‍ തന്നെ വ്യക്തമാക്കി. എല്ലാം അദ്ദേഹം തുറന്ന് പറഞ്ഞു. അതില്‍ എന്ത് കുറ്റമാണുള്ളത്. അദ്ദേഹത്തിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. ഇത്തരമൊരു കാര്യത്തില്‍ ബന്ധപ്പെടേണ്ട മന്ത്രി തന്നെയാണ് ജലീല്‍. സാധാരണ നടക്കുന്ന കാര്യം നടന്നു എന്ന് മാത്രം. അങ്ങനെ മാത്രമെ കാണേണ്ടതുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top