25 April Thursday

നൂറുദിന കർമ പദ്ധതിയിൽ വൻ നേട്ടം : പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


സ്വന്തം ലേഖകൻ
നൂറുദിന കർമ പരിപാടിയിൽ സർക്കാർ വലിയ നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെപ്തംബർ ഒന്നിന് പ്രഖ്യാപിച്ച 155 പദ്ധതിയിലായി 912 ഘടകമാണ് ഉണ്ടായിരുന്നത്. അതിൽ 799 ഉം പൂർത്തിയാക്കി. ഇത്‌ വലിയ നേട്ടമാണ്. ബാക്കിയുള്ള 113 എണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. ഇതിൽ നല്ല പങ്കും പൂർത്തിയായി. പെരുമാറ്റച്ചട്ടം നിലവിലുള്ളതുകൊണ്ടാണ് ഉദ്ഘാടനം ചെയ്യാനാകാത്തത്. ബാക്കിയുള്ള പദ്ധതികൾ ഡിസംബറിൽത്തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂറു ദിവസംകൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കാനായിരുന്നു ലക്ഷ്യമിട്ടത്. വിവിധ വകുപ്പുകളിലായി 91,383 തൊഴിലവസരം സൃഷ്ടിച്ചു. വൻകിട പദ്ധതികളും നൂറുദിന കർമ പദ്ധതിയിലുണ്ടായിരുന്നു.  അതിൽ ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ പൂർത്തിയാക്കി.  ബാക്കിയുള്ളവ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ കഴിയുമെന്നാണ് അവലോകന യോഗത്തിൽ വ്യക്തമായത്. യോഗത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

പൂർത്തിയായവ
●15 കേരഗ്രാമം പദ്ധതി
●നെൽവയലുകൾക്ക് റോയൽറ്റി നൽകൽ
●പച്ചക്കറികളുടെ തറവില നിശ്ചയിക്കൽ
●കേരള യൂത്ത് ലീഡർഷിപ്‌ അക്കാദമി
●കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ
 -അഞ്ചുലക്ഷം കുട്ടികൾക്ക് ലാപ്ടോപ്‌ നൽകാനുള്ള വിദ്യാശ്രീ പദ്ധതി  
●ഒരു നിയോജകമണ്ഡലത്തിൽ ഒരു മത്സ്യഫെഡ് സ്റ്റാൾ
●കൊച്ചി, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം
●പ്രതിമാസ ഭക്ഷ്യക്കിറ്റ് വിതരണം
●അഞ്ച്‌ കോടി രൂപ ചെലവിൽ നവീകരിച്ച 34 സ്കൂളിന്റെ ഉദ്ഘാടനം
●ഹൈടെക് സ്കൂൾ പദ്ധതി പൂർത്തീകരണം
●153 പുതിയ കുടുംബാരോഗ്യകേന്ദ്രം
●-18 ജില്ലാ-താലൂക്ക് ആശുപത്രികളുടെ പുതിയ കെട്ടിടം
●32 ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിന്‌ പുതിയ കെട്ടിടം
●കോളേജുകളിൽ 150 പുതിയ കോഴ്സ്‌
●ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ ഉദ്ഘാടനം
●15 സൈബർ പൊലീസ് സ്റ്റേഷൻ  
●കെൽട്രോൺ യൂണിറ്റുകളിലെ വൈവിധ്യവൽക്കരണം
●കേരള സെറാമിക്സിന്റെ നവീകരിച്ച പ്ലാന്റ്‌  
●150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ്‌ സിസ്റ്റം
●ആയിരം പച്ചത്തുരുത്തുകളുടെ പ്രഖ്യാപനം
●ലൈഫ് പദ്ധതിയിൽ 29 ഭവന സമുച്ചയം
●1273 കോടി ചെലവിൽ 181 പൊതുമരാമത്ത് റോഡ്‌
●-19 സ്മാർട്ട് വില്ലേജ് ഓഫീസ്‌
●പട്ടികജാതി വികസനവകുപ്പിന്റെ 6000 പഠനമുറി
●100 യന്ത്രവൽക്കൃത കയർ ഫാക്ടറികളുടെ പൂർത്തീകരണം
●കടമക്കുടി കുടിവെള്ള പദ്ധതി
● -200 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top